കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി
സഹകരണ ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സിഇഒ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിശ്ശികയായ ഏഴ് ഗഡു ഡിഎ അനുവദിക്കുക, ജീവനക്കാരുടെ പ്രമോഷന്‍ അനുപാതം പുനസ്ഥാപിക്കുക, സഹകരണജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പിലാക്കുക, ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങി വിധവ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
സംസ്ഥാന പ്രസിഡണ്ട് പി ഉബൈദുള്ള എംഎല്‍എ, കെ പി എ മജീദ് എംഎല്‍എ, പി അബ്ദുല്‍ ഹമീദ്, മുസ്തഫ അബ്ദുല്‍ ലത്തീഫ്, കണിയാപുരം ഹലീം എന്നിവ പ്രസംഗിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടരി പൊന്‍പാറ കോയക്കുട്ടി സ്വാഗതവും ട്രഷറര്‍ പി ടി മനാഫ് നന്ദിയും പറഞ്ഞു. സി എച്ച് മുഹമ്മദ് മുസ്തഫ, കെ അഷറഫ്, പി കുഞ്ഞിമുഹമ്മദ്, ടി എ എം ഇസ്മായില്‍, മുസ്തഫ പൊന്നമ്പാറ, കെ കെ സി റഫീഖ്, നസീര്‍ ചാലാട്, അന്‍വര്‍ താനാളൂര്‍, കെ നിസാര്‍, ഇഖ്ബാല്‍ കത്തറമ്മല്‍, അലി അക്ബര്‍, പി പി മുഹമ്മദലി, പി ശശികുമാര്‍, അനീസ് കൂരിയാടന്‍, റഷീദ് മുത്തനയില്‍, ഹുസൈനാര്‍ വളവള്ളി, അഷറഫ് മടക്കാട്, ജാഫര്‍ മാവൂര്‍, നജ്മുദ്ദീന്‍ മണക്കാട്, സി പി അബ്ദുല്‍ലത്തീഫ്, പി കെ ശംസുദീന്‍, പി എച്ച് സുധീര്‍, എം കെ നിയാസ്, പി പി അബ്ദുറഹിമാന്‍ പടന്ന എന്നിവര്‍ പങ്കെടുത്തു.