കോഴിക്കോട് നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രതിദിനം 2000 സംഭാര പാക്കറ്റുകൾ സിറ്റി സഹകരണ ബാങ്ക് നൽകും.

adminmoonam

കോവിഡ് -19 വ്യാപനം തടയുന്നതിനായി കോഴിക്കോട് സിറ്റിയിൽ ക്രമസമാധാന ചുമതലയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പ്രതിദിനം 2000 മിൽമ സംഭാരപാക്കറ്റുകൾ നൽകുമെന്ന് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് അറിയിച്ചു. കഴിഞ്ഞ പത്തു വർഷങ്ങളായി വേനൽക്കാലത്ത് കോഴിക്കോട് നഗരത്തിൽ പ്രതിദിനം 5000 സംഭാരപാക്കറ്റുകൾ ബാങ്ക് വിതരണം ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 14 വരെയാണ് പോലീസുദ്യോഗസ്ഥർക്ക് സംഭാരം നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടിമാസ്റ്റർ പറഞ്ഞു. ആവശ്യമായി വരികയാണെങ്കിൽ സംഭാരപാക്കറ്റ് വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ 10 ന് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജിനു സംഭാര പാക്കറ്റുകൾ കൈമാറും. സൗത്ത് എ.സി.പി എ.ജെ. ബാബു സംബന്ധിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പൊലീസ് കൺട്രോൾ റൂമിൽ സംഭാര പാക്കറ്റുകൾ എത്തിക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!