കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് ബാങ്കിന് ഒന്നാംസ്ഥാനം

moonamvazhi

വ്യവസായമന്ത്രി പി. രാജീവ് തന്റെ നിയോജകമണ്ഡലമായ കളമശ്ശേരിയില്‍ നടപ്പാക്കുന്ന ‘ കൃഷിക്കൊപ്പം കളമശ്ശേരി ‘ പദ്ധതിയുടെ ഭാഗമായുള്ള കാര്‍ഷികോത്സവത്തില്‍ സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ പങ്കാളിത്തത്തിലെയും പ്രദര്‍ശനത്തിലെയും മികവിന്റെ അടിസ്ഥാനത്തിലുള്ള ഒന്നാംസ്ഥാനം കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണബാങ്കിനു ലഭിച്ചു. സമാപനസമ്മേളനത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് ഇതിനുള്ള എവര്‍റോളിങ് ട്രോഫി സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി. ഹരി, വൈസ് പ്രസിഡന്റ് വി.എ. ഷംസുദീന്‍, ഭരണസമിതിയംഗങ്ങളായ പി.എ. മനോജ്, ടി.എസ്. നൗഷാദ്, കെ.പി. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ ട്രോഫി ഏറ്റുവാങ്ങി. മേളയുടെ സാംസ്‌കാരികഘോഷയാത്രയിലെ മികച്ചപ്രകടനത്തിനു ബാങ്ക് ഒന്നാംസ്ഥാനവും പൂക്കളമത്സരത്തില്‍ മൂന്നാംസ്ഥാനവും നേടിയിരുന്നു.

Leave a Reply

Your email address will not be published.