കേരള ബാങ്ക്- സംസ്ഥാന-ജില്ലാതല ആഘോഷങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വകുപ്പ് സെക്രട്ടറിയും രജിസ്ട്രാറും .

adminmoonam

കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ആണ് ആഘോഷം. മന്ത്രിമാരും ജനപ്രതിനിധികളും സഹകാരികളും ജീവനക്കാരും പങ്കെടുക്കും. സംസ്ഥാനതല പരിപാടിയിൽ മുഴുവൻ ജില്ലകളിൽനിന്നും പങ്കാളിത്തം ഉറപ്പാക്കണമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രി ഐ.എ.എസ് എന്നിവർ മുഴുവൻ ജില്ലകളിലെയും ജോയിന്റ് രജിസ്ട്രാർമാർക്ക് വീഡിയോ കോൺഫറൻസിലൂടെ നിർദ്ദേശം നൽകി.

തിങ്കളാഴ്ച ജില്ലാതലങ്ങളിൽ ആഘോഷപരിപാടികൾ നടക്കും. ഇതിനാവശ്യമായ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകണമെന്ന് ഇവരും ജോയിന്റ്‌ രജിസ്ട്രാർമാർക്ക് നിർദേശം നൽകി. ഇതിനാവശ്യമായ ഏകീകൃത പ്രചരണ നോട്ടീസുകൾ വെള്ളിയാഴ്ച വിതരണം ചെയ്യുമെന്ന് രജിസ്ട്രാർ പറഞ്ഞു.ജില്ലാതലങ്ങളിൽ പരിപാടികളിൽ അതാത് ജില്ലകളിലെ മന്ത്രിമാരെ പങ്കെടുപ്പിക്കണമെന്ന് നിർദേശമുണ്ട്. ഒപ്പം പരമാവധി പങ്കാളിത്തത്തോടെ സഹകരണ ഘോഷയാത്രയും സംഘടിപ്പിക്കണം എന്നാണ് നിർദേശം. തിങ്കളാഴ്ച നടക്കുന്ന ജില്ലാതല ആഘോഷപരിപാടികളിൽ പരമാവധി ജനപ്രതിനിധികളെയും സഹകാരികളും പങ്കെടുപ്പിച്ചുകൊണ്ട് കേരള ബാങ്കിന്റെ വരവ് ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് ഇരുവരും ജോയിന്റ് രജിസ്റ്റർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!