കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതി അനുമതി. കേരള ബാങ്കിനെതിരെയുള്ള ഹർജികൾ കോടതി തള്ളി.

adminmoonam

 

കേരള ബാങ്ക് രൂപീകരണ നടപടിക് ഹൈക്കോടതി അനുമതി നൽകി. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഉണ്ടായിരുന്ന 21 കേസുകളിൽ വാദംകേട്ട ശേഷമാണ് ഹൈക്കോടതി കേരള ബാങ്ക് രൂപീകരണത്തിന്, സർക്കാരിന് അനുമതി നൽകിയത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകി. മലപ്പുറം ജില്ലാ സഹകരണബാങ്ക് ഉൾപ്പെടെയുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി കേരള ബാങ്ക് രൂപീകരണത്തിന് പൂർണ്ണ അനുമതി നൽകിയത്.  കേരള ഹൈക്കോടതി അനുമതി നൽകിയത് ഏറെ സന്തോഷം നൽകുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നാം വഴി യോട് പറഞ്ഞു. ഭരണപരമായ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം ഉടനെ വിളിച്ചു ചേർത്തു കൂടിയാലോചനകൾക്ക് ശേഷം കേരള ബാങ്ക് പ്രായോഗികതലത്തിൽ ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.