കേരള ബാങ്ക് – പൊതുയോഗത്തിൽ പങ്കെടുത്ത ഭരണസമിതി അംഗങ്ങൾകെതിരെ കെപിസിസി പ്രസിഡണ്ടിന് പരാതി നൽകിയിട്ടുണ്ടെന്ന് കരകുളം കൃഷ്ണപിള്ള.

adminmoonam

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത ഭരണസമിതി അംഗങ്ങൾക്ക് എതിരെ കെപിസിസി പ്രസിഡണ്ടിന് പരാതി നൽകിയിട്ടുണ്ടെന്ന് സഹകരണ ജനാധിപത്യ വേദി കൺവീനർ കരകുളം കൃഷ്ണപിള്ള പറഞ്ഞു. പൊതുയോഗം യുഡിഎഫ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടും പൊതുയോഗത്തിൽ പങ്കെടുത്ത നടപടി അംഗീകരിക്കാൻ സാധിക്കില്ല. ഇവർക്കെതിരെ നടപടി എടുക്കും എന്നാണ് പ്രതീക്ഷ. അത് രാഷ്ട്രീയമായ തീരുമാനമായിരുന്നു. അതിൽ വീഴ്ച വരുത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അനുകൂല സഹകരണസംഘം പ്രതിനിധികൾ പൊതു യോഗത്തിൽ പങ്കെടുത്തത് ഏറെ ചർച്ചയാവുകയും യുഡിഎഫിന് നാണക്കേട് ഉണ്ടാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.