കേരള ബാങ്കിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കെ.സി.ഇ.എഫ് ധര്‍ണ നടത്തി

Deepthi Vipin lal

കേരള ബാങ്കിലും വിവിധ വകുപ്പുകളിലും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ മാറ്റിനിര്‍ത്തിക്കൊണ്ട് ഭരണപക്ഷക്കാരുടെ സ്വന്തക്കാരെ ക്രമവിരുദ്ധമായി നിയമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കണ്ണൂര്‍ ഡി. സി. സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി അഭിപ്രായപ്പെട്ടു.

കേരള ബാങ്കിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കേരള ബാങ്ക് കണ്ണൂര്‍ റിജിയണല്‍ ഓഫീസിനുമുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി കെ വിനയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് ലക്ഷ്മണന്‍ തുണ്ടിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. എം രാജു, പി ഡി മാത്യു, കെ രാധ, കെ. സി. രാജീവന്‍, കെ. എ. തങ്കച്ചന്‍, ടി. കെ. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ധര്‍ണ്ണക്ക് മുന്നോടിയായി സ്റ്റേഡിയം കോര്‍ണ്ണര്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി.

Leave a Reply

Your email address will not be published.