കേരള ബാങ്കിലെ ഒഴിവുകള്‍ നികത്തണം:കേരള ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ്

moonamvazhi

കേരള ബാങ്കില്‍ ഒഴുവുള്ള രണ്ടായിരം തസ്തികകള്‍ ഉടനെ നികത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ് പ്രഥമ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്കില്‍ മലപ്പുറം ജില്ല ബാങ്ക് ലയിച്ചിട്ട് 7 മാസങ്ങള്‍ കഴിഞ്ഞിട്ടും ജീവനക്കാരുടെ സീനിയോറിറ്റിയും കേഡര്‍ സംയോജനവും പൂര്‍ത്തിയാക്കുന്നതിനോ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട എഴുപതോളം പ്രമോഷന്‍ തസ്തികകളില്‍ നല്‍കുന്നതിനോ സര്‍ക്കാരും കേരള ബാങ്കും തയ്യാറാകാത്തതില്‍ സമ്മേളനം പ്രതിഷേധിച്ചു.

സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലെന്നിരിക്കെ കേരള ബാങ്ക് ജീവനക്കാരുടെ തടഞ്ഞുവെക്കപ്പെട്ട 33% ഡി എ ഉടനെ നല്‍കണമെന്നും 2022ല്‍ കാലാവധി കഴിഞ്ഞ ശമ്പളം പരിഷ്‌കരിക്കുന്നതിന് അടിയന്തരമായി കമ്മിറ്റിയെ നിയമിക്കണമെന്നും കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ കേരള സര്‍ക്കാരിനോടും ബാങ്ക് മാനേജ്‌മെന്റിനോടും ആവശ്യപ്പെട്ടു.

പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ഉദ്ഘാടനവും ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് നിര്‍വഹിച്ചു. റിട്ടയര്‍ ചെയ്ത ജീവനക്കാരെ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് സ.കെ. അബ്ദുറഹ്മാന്‍ ഉപഹാരം നല്‍കി ആദരിച്ചു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ശ്യാം. കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.കെ. മുസക്കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സമീറലി വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. കെ. പി.എം. ഹനീഫ, ശ്രീലസിത്ത്, എ കെ അബ്ദുറഹ്മാന്‍, ഗിരീഷ് ബാബു, കെ. അബ്ദുല്ല, കെ. യേശുദാസ്, ടി. പി. റസാക്ക്, എം.കെ പ്രിയ, ടി. രാധാകൃഷ്ണന്‍, കെ എം ജലീല്‍, എം വിനോദ് കുമാര്‍, കെ ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.