കേരള ബാങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡ് ബാലരാമപുരം സഹകരണ ബാങ്ക് ഏറ്റുവാങ്ങി

moonamvazhi

2021-22 സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള കേരള ബാങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡ് ബാലരാമപുരം സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. കുടിശ്ശികനിവാരണ പ്രവര്‍ത്തനം, ലാഭക്ഷമത, ആസ്തി മിച്ചം, കാര്‍ഷിക മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് ബാലരാമപുരം സര്‍വ്വീസ് സഹകരണ ബാങ്കിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അവാര്‍ഡ് നല്‍കി.

ബാങ്ക് പ്രസിഡന്റ് അഡ്വ.എ.പ്രതാപചന്ദ്രന്‍, സെക്രട്ടറി എ.ജാഫര്‍ ഖാന്‍, ഭരണസമിതി അംഗങ്ങളായ എം.എം. ഫെഡറിക്ക്, എസ്.രാധാകൃഷ്ണന്‍, പി. കൃഷ്ണന്‍, ആര്‍.എസ്.വസന്തകുമാരി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മുഖ്യന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍,സഹകരണ സെക്രട്ടറി മിനി ആന്റണി സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ്, സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ ,കേരള ബാങ്ക് സിഇഒ പി.എസ്.രാജന്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ: ജി.ഗോപകുമാരന്‍ നായര്‍, ഐടി ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.