കേരള ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്ന് സഹകരണ മന്ത്രി.

adminmoonam

 

കേരള ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയവിരോധം വെച്ചാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൃശൂർ കല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള ബാങ്ക് വരുന്നതോടെ സംസ്ഥാനത്തെ ആറായിരത്തിലധികം പ്രാഥമിക സഹകരണ സംഘങ്ങളിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ നിലവിൽ വരും. ഇതോടെ ബാങ്കിംഗ് സംവിധാനം വിരൽത്തുമ്പിൽ സാധ്യമാകും. മറ്റ് ന്യൂജെൻ ബാങ്കുകൾ കൊപ്പം മത്സരിക്കാൻ ഇതോടെ സഹകരണ ബാങ്കുകൾക്കും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് പ്രസിഡണ്ട് കെ.എ.രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. തൃശ്ശൂർ മേയർ അജിത വിജയൻ ആംബുലൻസ് ഉദ്ഘാടനം നിർവഹിച്ചു. മുൻ പ്രസിഡണ്ട് മാരെ ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി ആദരിച്ചു. ബാങ്കിന്റെ ലോഗോ മുൻ യുവജനക്ഷേമ ബോർഡ് അംഗം കെ.പി.പോൾ പ്രകാശനം ചെയ്തു. തൃക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രേമ കുട്ടൻ, സഹകാരികൾ ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നൂറുകണക്കിന് നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.