കേരള കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ ഫണ്ട് സ്‌കീം സര്‍ക്കാര്‍ പരിഷ്‌കരിച്ചു

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ട് സ്‌കീം – 2021 പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. സ്‌കീം സംബന്ധിച്ച് 2016 മാര്‍ച്ച് മൂന്നിനും 2020 മെയ് ആറിനും 2021 ഫെബ്രുവരി ഒന്നിനും പുറത്തുവന്ന സര്‍ക്കാര്‍ ഉത്തരവുകളെല്ലാം ഉള്‍പ്പെട്ടുള്ള സമഗ്രമായ സ്‌കീമാണു സര്‍ക്കാര്‍ 2022 ഏപ്രില്‍ 13 നു അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സഹകരണ സംഘങ്ങളുടെ അറ്റലാഭത്തില്‍ നിന്നു മാറ്റിവെച്ചിട്ടുള്ള ഫണ്ട് കൈമാറിയാണു കേരള കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ട് രൂപവത്കരിച്ചിട്ടുള്ളത്. സഹകരണ മേഖലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു സഹായം നല്‍കുക എന്നതാണു ഫണ്ടിന്റെ ലക്ഷ്യം.

നേരിട്ടോ ഏതെങ്കിലും ചാരിറ്റബിള്‍ സൊസൈറ്റിയുടെയോ ട്രസ്റ്റിന്റെയോ കീഴിലോ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന, 1969 ലെ കേരള സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍ക്കും കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷനു ( CAPE )   കീഴിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ ജെ.ഡി.സി. കോഴ്‌സ് നടത്തുന്ന ട്രെയിനിങ് സെന്ററുകള്‍ക്കും സഹകരണ യൂണിയന്റെ ട്രെയിനിങ് കോളേജുകള്‍ക്കും ഫണ്ടില്‍ നിന്നു സഹായം കിട്ടും. കൂടാതെ, ഉദ്യോഗസ്ഥര്‍ക്കു പ്രൊഫഷണല്‍ പരിശീലനം നല്‍കാന്‍ സഹകരണ വകുപ്പ് പ്രൊമോട്ട് ചെയ്യുന്ന ട്രെയിനിങ് സെന്ററിനും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്റെ മാനേജ്‌മെന്റിലുള്ള ഫാര്‍മസി കോളേജിനും ഫണ്ടില്‍ നിന്നുള്ള സഹായം കിട്ടും. ഓരോ വര്‍ഷവും നിശ്ചിത അനുപാതത്തിലായിരിക്കും ഓരോ വിഭാഗത്തിനും ഫണ്ട് അനുവദിക്കുക.

ഫണ്ടില്‍ നിന്നു സഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും സഹായത്തിനപേക്ഷിക്കാനുള്ള ഫോറത്തിന്റെ മാതൃകയും ഇതോടൊപ്പം ചേര്‍ക്കുന്നു :

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/04/eogfiledownload-1-1-2.pdf” title=”eogfiledownload (1) (1)”]

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!