കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി

moonamvazhi

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സെമിനാര്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി. ചന്ദ്രബാബുവും പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ദേശീയ കൗണ്‍സില്‍ അംഗം ആര്‍. നാസറും ഉദ്ഘാടനം ചെയ്തു, വി.എസ്. പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു.

മനു ദിവാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, എന്‍.കെ. രാമചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും, കെ.എസ്..ജയപ്രകാശ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, യാത്രയയപ്പ് സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ എ. മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. പ്രസാദ്, ടി.കെ.ദേവകുമാര്‍, സുരേഷ് കുമാര്‍, ജയപ്രകാശ്, ആര്‍.രവീന്ദ്രന്‍, വി.കെ. സഹദേവന്‍, പി.ജെ. ഗിരീഷ്, പി.വി. കുഞ്ഞുമോന്‍, വിജയന്‍ മഠത്തില്‍, വിനോദ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: മനുദിവാകരന്‍ (സെക്രട്ടറി) വി.എസ്. പുഷ്പരാജ് (പ്രസിഡന്റ്) കെ.എസ്.ജയപ്രകാശ് (ട്രഷറര്‍) ജോയിന്റ് സെക്രട്ടറിമാര്‍: പി.വി. കുഞ്ഞുമോന്‍, ഡി. അപ്പുകുട്ടന്‍, എം.ആര്‍. സുമേഷ്, വി. ശശി, ആര്‍.ബിജു, പി.ജെ.. ഗിരീഷ്, വൈസ് പ്രസിഡന്റ്മാര്‍: – അല്ലി മാത്യൂ, സജികുമാര്‍, നവീന്‍. എന്‍.പി.സി, രാജേഷ്, പ്രിയ.ട, ഉദയന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!