കെ.സി.ഇ.എഫ് വൈക്കം താലൂക്ക് കമ്മറ്റി ധര്‍ണ്ണ നടത്തി
കേരള കോ-ഒപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കെ.സി.ഇ.എഫ് വൈക്കം താലൂക്ക് കമ്മറ്റി കേരള ബാങ്ക് വൈക്കം ശാഖയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി.
കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി. ബാബു ഉദ്ഘാടനം ചെയ്തു.
പ്രൈമറി സഹകരണസംഘം ജീവനക്കാര്‍ക്ക് ജില്ലാ ബാങ്കുകളില്‍ നല്‍കിയിരുന്ന 50 % തൊഴില്‍ സംഭരണം, ജീവനക്കാരുടെ ജഎ നിക്ഷേപത്തിനും സഘം ങ്ങളുടെ റിസര്‍വ്വ് ഫണ്ടിന്റെയും പലിശ വെട്ടി കുറച്ച നടപടി പിന്‍വലിക്കുക, അന്യയമായ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ.
താലൂക്ക് കമ്മറ്റി പ്രസിഡന്റ് വി.കെ സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി ഡി ഉണ്ണി, എം കെ ഷിബു, ജെയിസ് ജോണ്‍ പേരയില്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് എം ജെ ജോര്‍ജ്, ബി. അനില്‍കുമര്‍, അഡ്വ: സനീഷ് കുമാര്‍, എന്‍ സി തോമസ്, സോണി ജോസഫ്, പി.ആര്‍ മനോജ്, റെന്നി ജേക്കബ് , പി.കെ ജയപ്രകാശ്, നോബിള്‍ മാത്യൂ, വിപിന്‍, കുമരി കരുണാകരന്‍, ഗീതാ കുമാരി, ജോസ് തലയാഴം എന്നിവര്‍ സംസാരിച്ചു.