കെ.സി.ഇ.എഫ് കോട്ടയം താലൂക്ക് സമ്മേളനവും, വനിതാ ഫാറം പ്രവർത്തനോദ്ഘാടനവും, യാത്രയയപ്പും നടത്തി.

adminmoonam

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം താലൂക് സമ്മേളനവും വനിതാ ഫാറം പ്രവർത്തനോദ്ഘാടനവും സർവ്വീസിൽ നിന്ന് പിരിഞ്ഞ ജീവനക്കാർക്കുള്ള യാത്രയയപ്പും കോട്ടയം അദ്ധ്യാപക സംഘം ഓഡിറ്റോറിയത്തിൽ നടന്നു.സമ്മേളനോത്ഘാടനം സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യുവും, വനിതാ ഫാറം പ്രവർത്തനോത്ഘാടനം സംസ്ഥാന ട്രഷറർ പി.കെ.വിനയകുമാറും നിർവ്വഹിച്ചു. സർവ്വീസിൽ നിന്ന് പിരിഞ്ഞ ജീവനക്കാർക് അദ്ധ്യാപക സംഘം പ്രസിഡണ്ട് എബിസൺ കെ അബ്രഹാം ഉപഹാര സമർപ്പണം നടത്തി. താലൂക്ക് പ്രസിഡണ്ട് ജോസഫ് അബ്രഹാം അദ്ധ്യക്ഷനായിരുന്നു, ജോർജ് ഫിലിപ്പ്, കെ.കെ സന്തോഷ്, എം.ആർ.സാബു രാജൻ, ടിറ്റി മാത്യു, ഷിജി കെ.നായർ, ജോർജ് പി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. താലുക്ക് സെക്രട്ടറി മനു പി.കൈമൾ സ്വഗതവും വനിതാ ഫാറം താലൂക്ക് ചെയർപേഴ്സൻ ബിന്ദു.പി.സ്കറിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.