കെ. ശങ്കരനാരായണനെ അനുസ്മരിച്ചു 

moonamvazhi

ധരിച്ച വെള്ള വസ്ത്രം പോലെ ശുഭ്രത മനസ്സിലും സൂക്ഷിച്ച വ്യക്തിയായിരുന്നു മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ എന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അനുസ്മരിച്ചു. ശങ്കരനാരായണൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ
നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള.

മിസോറാമിലേക്ക് ഗവർണറായി നിയമിക്കപ്പെട്ടപ്പോൾ കെ. ശങ്കരനാരായണനെയാണ് ആദ്യം വിളിച്ച് ഉപദേശം തേടിയതെന്നും ആ പദവി താൻ അർഹിക്കുന്നതാണെന്ന് പറഞ്ഞു പ്രചോദനം നൽകിയത് അദ്ദേഹമായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ, മുൻ.ഡി.സി.സി പ്രസിഡന്റ് കെ. സി. അബു എന്നിവർ  സംസാരിച്ചു. സി.ഇ. ചാക്കുണ്ണി സ്വാഗതവും എ. അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.