കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം ഫ്ലാറ്റ് നിർമ്മാണം അടുത്ത വ്യാഴാഴ്ച തുടങ്ങും: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും.

adminmoonam

സഹകരണ വകുപ്പിന്റെ ഏറെ ജനപ്രീതി നേടിയ പദ്ധതിയായ കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ട ഫ്ലാറ്റ് നിർമ്മാണം അടുത്ത വ്യാഴാഴ്ച ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ടായിരത്തിലധികം വീടുകളാണ് സഹകരണവകുപ്പ് നിർമ്മിച്ച് നൽകിയത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ശിലാസ്ഥാപനം നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗസ്ഥർ, സഹകാരികൾ എന്നിവർ പങ്കെടുക്കും. തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ രാവിലെ 10. 30 നാണ് കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

Leave a Reply

Your email address will not be published.