കെഡിസി ബാങ്ക് സഹകാരി അവാർഡിന് അപേക്ഷ ക്ഷണിച്ചു

[email protected]

ഇ.വി.കുമാരൻ, ടി.സി. ഗോപാലൻ മാസ്റ്റർ സ്മാരക സഹകാരി അവാർഡിന് അപേക്ഷ ക്ഷണിച്ചു.കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ മികച്ച സഹകാരിക്ക് മുൻ എം എൽ എ യും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ഇ.വി.കുമാരന്റെ സ്മരണക്കായുള്ള അവാർഡ് സമ്മാനിക്കും 25,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.2015ൽ ആദ്യ അവാർഡ് കോട്ടയം കീഴ് തടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ്.സി.കാപ്പനാണ് ലഭിച്ചത്.

കോഴിക്കോട് ജില്ലയിലെ മികച്ച സഹകാരി ക്കാണ് മുൻ പ്രസിഡന്റ് ടി.സി.ഗോപാലൻ മാസ്റ്ററുടെ സ്മരണക്കുള്ള അവാർഡ് നൽകുക.22,222 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എസ് ജയിംസിനാണ് ആദ്യ അവാർഡ് ലഭിച്ചത്.

സഹകാരികളുടെ ബയോഡാറ്റയും ഫോട്ടോയും അവരുടെ സഹകരണ രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെട്ട അപേക്ഷ 2018 ജൂലായ് 30 ന് തിങ്കളാഴ്ച വൈ: 4 മണിക്ക് മുമ്പ് ജനറൽ മാനേജർ, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്, ഹെഡാഫീസ്, കല്ലായ് റോഡ്, ചാലപ്പുറം പി.ഒ, കോഴിക്കോട് ജില്ല, പിൻ – 673 002 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
email: [email protected]
സംസ്ഥാന ജില്ലാ അവാർഡുകൾക്ക് രണ്ടിനും പരിഗണിക്കണമെങ്കിൽ അക്കാര്യം ബയോഡാറ്റയോടൊപ്പമുള്ള അപേക്ഷയിൽ പ്രത്യേകം വ്യക്തമാക്കേണ്ടതാണ്.
അപേക്ഷ നൽകുന്നതിന് പ്രത്യേക ഫോറം ഇല്ല. അപേക്ഷ സ്വയം തയ്യാറാക്കി വിശദ വിവരങ്ങളും രേഖകളും സഹിതം സമർപ്പിക്കേണ്ടതാണ്.
സഹകാരികൾക്ക് നേരിട്ട് അപേക്ഷ അയക്കാം.

കൂടാതെ സഹകരണ സംഘങ്ങൾ,അഭ്യുദയകാംഷികൾ, പൊതുജനങ്ങൾ എന്നിവർക്കും സഹകാരി അവാർഡിന് പരിഗണിക്കുന്നതിനായി സഹകാരികളുടെ പേരും ബയോഡാറ്റയും സമർപ്പിക്കാം. നാമനിർദേശം ചെയ്യാം.
ഒരിക്കൽ ഇതേ അവാർഡ് ലഭിച്ച സഹകാരികളെ പിന്നീട് പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
0495 2705439, 2705400

Leave a Reply

Your email address will not be published. Required fields are marked *

Latest News