“കൂടരഞ്ഞി ബാങ്ക് നമ്മുടെ ബാങ്ക് ” പദ്ധതിക്ക് തുടക്കം കുറിച്ചു
കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള പ്രത്യേക കര്‍മ്മ പദ്ധതിയായ “കൂടരഞ്ഞി ബാങ്ക് നമ്മുടെ ബാങ്ക് “എന്ന പരിപാടി ആരംഭിച്ചു. താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ വിനു കെ.സെഡ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി റവ.ഫാദർ.റോയി തേക്കുംകാട്ടിലിന് പുതിയ അക്കൗണ്ട് നല്‍കി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡണ്ട് പി.എം തോമസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പദ്ധതിയുടെ ഭാഗമായി ഭരണസമിതിയും ജീവനക്കാരും നടത്തുന്ന ഭവന സന്ദര്‍ശനത്തോടനുബന്ധിച്ച് ഇടപാടുകള്‍ ആരംഭിക്കുതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടരഞ്ഞി പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, കുടുംബശ്രീകൾക്കും ,അക്കൗണ്ട് ആരംഭിക്കുതിനുള്ള അവസരവും ഈ പദ്ധതിയുടെ ഭാഗമായുണ്ട്.
ജോസ് തോമസ് മാവറ, സുഗത പി.കെ., ജോര്‍ജ്ജ് വര്‍ഗീസ്, മോഹനന്‍ കാരുവാക്കല്‍, ഭരണസമിതി അംഗങ്ങളായ കെ.എം അബ്ദുറഹിമാന്‍ കുഴിയില്‍, ,സോമനാഥന്‍ മാസ്റ്റര്‍ കുട്ടത്ത്, ബിജു മുണ്ടക്കൽ, സജി പെണ്ണാപറമ്പിൽ, ഷീബ നെച്ചികാട്ടിൽ, ബിന്ദു നാവള്ളിൽ, ജീവനക്കാരായ ഷിൻസി കെ. ചെറിയാൻ, ജോളി പൈക്കാട്ട് മുതലായവർ സംബന്ധിച്ചു. ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളില്‍ സ്വാഗതവും വൈസ്.പ്രസിഡണ്ട് പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.