കുന്നമംഗലം റൂറൽ ബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം വീടു നിർമിച്ചു നൽകി.

adminmoonam

കോഴിക്കോട് കുന്നമംഗലം റൂറൽ ബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം വീടു നിർമിച്ചു നൽകി.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിച്ചു.

500 ചതുരശ്ര അടിയിൽ ആറരലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്. ചാത്തമംഗലം പഞ്ചായത്തിലെ പുളികുഴി രാജനാണ് വീട് നൽകിയത്. ബാങ്ക് പ്രസിഡണ്ട് എം.കെ.മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ഷീജ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബീന, വൈസ് പ്രസിഡണ്ട് രമേശൻ, വാർഡ് മെമ്പർ ഷാജി കുനിയിൽ, കെയർഹോം ഇൻസ്പെക്ടർ ബബിത എന്നിവർ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി എം. ധർമ്മരത്നൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് കെ ശ്രീധരൻ സ്വാഗതവും ഡയറക്ടർ ജനാർദ്ദനൻ കളരിക്കണ്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.