കാലിക്കറ്റ് സിറ്റി ബാങ്ക് വളര്‍ത്തുന്ന പോത്തുകള്‍ വില്‍പ്പനയ്ക്ക്

[mbzauthor]

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാങ്ങി വളര്‍ത്തിയ പോത്തിന്‍കുട്ടികളെ വില്‍പ്പനയ്ക്ക് വെച്ചു. 50 പോത്തിന്‍കുട്ടികളെയാണ് ബാങ്ക് വാങ്ങിയിരുന്നത്. അതില്‍ 20 എണ്ണം വിറ്റുകഴിഞ്ഞു. ബാക്കിയുള്ളവയെ ആവശ്യക്കാര്‍ക്ക് വാങ്ങാവുന്നതാണ്.

ഫാമില്‍ നിന്ന് ലൈവായി ഒരു കിലോയ്ക്ക് 135 രൂപ നിരക്കിലാണ് പോത്തുകളെ തൂക്കി കൊടുക്കുന്നത്. 2020 ഒക്ടോബറിലാണ് ഫാം തുടങ്ങിയത്. എട്ട് മാസം ഫാമില്‍ വളര്‍ത്തി.  ഒന്നര വയസുമുതല്‍ രണ്ട് വയസ് വരെ പ്രായമുള്ള പോത്തിന്‍കുട്ടികളെയാണ് ഫാമിയിലുള്ളത്. പയര്‍, പടവലം, വാഴ, ചീര തടങ്ങിയ പച്ചക്കറികളും ഫാമില്‍ വളര്‍ത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9961677207

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!