കലാ-കരകൗശല ഗ്രാമം ജനുവരി 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Deepthi Vipin lal

സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതിയായ കോവളത്തെ കലാ-കരകൗശല ഗ്രാമം ജനുവരി 16 ശനിയാഴ്ച വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ശശി തരൂര്‍ എം.പി., എം. വിന്‍സെന്റ് എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനാണ് നിര്‍മാണവും നടത്തിപ്പു ചുമതലയും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ജന്മം നല്‍കിയ വാഗ്ഭടാനന്ദഗുരു ആഗ്രഹിച്ചപോലെ തൊഴിലും അന്തസ്സുറ്റ ജീവിതവും കരകൗശലമേഖലയില്‍ക്കൂടി സാദ്ധ്യമാക്കാനുള്ള ദൗത്യമാണിത്. ആദ്യഘട്ടത്തില്‍ 30 സ്റ്റുഡിയോകളിലായി 50 ക്രാഫ്റ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ കൈത്തറിഗ്രാമവും കേരളീയ കരകൗശല പൈതൃക ഉത്പന്നങ്ങളും ഇതര സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങളും അണിനിരത്തിയിട്ടുണ്ട്. എല്ലാ സ്റ്റുഡിയോകളിലും ഇവയുടെ വില്‍പ്പനയ്‌ക്കൊപ്പം നിര്‍മാണം കാണാനും സൗകര്യമുണ്ട്.

കേരളത്തിന്റെ കരകൗശല കലാവൈദഗ്ദ്ധ്യം പുനരുജ്ജീവിപ്പിക്കുക, ആധുനിക വിപണനങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുക, കരകൗശലോത്പന്നങ്ങള്‍ക്കു രാജ്യാന്തരവിപണി ഒരുക്കുക, കലാകാരന്മാര്‍ക്കു മെച്ചപ്പെട്ട ഉപജീവനം ഉറപ്പാക്കുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യം സഞ്ചാരികള്‍ക്കായി കേരളീയകലകളും തദ്ദേശീയര്‍ക്കായി വിദേശകലകളും അവതരിപ്പിക്കും. കരകൗശല ബിനാലെ, രാജ്യാന്തര കലോത്സവങ്ങള്‍, സാഹിത്യോത്സവം, ശില്‍പശാലകള്‍, പരിശീലനങ്ങള്‍ തുടങ്ങിയ വിപുലമായ പരിപാടികളും കലാഗ്രാമം സംഘടിപ്പിക്കും. മുഖ്യമന്ത്രി കളരി അക്കാദമിയുടെ കോണ്‍സെപ്റ്റ് ബുക്ക് മീനാക്ഷിയമ്മയ്ക്ക് കൊടുത്ത് പ്രകാശനം ചെയ്യും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!