ഓട്ടോമാറ്റിക്ക് ബയോകെമിസ്ട്രി അനലൈസര്‍ പ്രവര്‍ത്തനം ആരംഭിച്ചു
വടകര ബ്ലോക്ക് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ നീതി മെഡിക്കല്‍ ലാബില്‍ ഓട്ടോമാറ്റിക്ക് ബയോകെമിസ്ട്രി അനലൈസര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ് രാജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംഘം പ്രസിഡണ്ട് എന്‍.കെ. ഗോപാലന്‍ മാസ്റ്റര്‍, എം. വിജയന്‍ മാസ്റ്റര്‍, കെ. ശശികുമാര്‍, സംഘം സിക്രട്ടറി പി. രമേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.