ഒറ്റത്തവണ തീർപ്പാക്കൽ; കണ്ണൂരിൽ മത്സ്യഫെഡ് അദാലത്തിൽ 50 അപേക്ഷകൾ തീർപ്പാക്കി

moonamvazhi

മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ വായ്പ പദ്ധതികളുടെ കുടിശ്ശിക തുക തീർപ്പാക്കാനായി സംഘടിപ്പിച്ച അദാലത്തിൽ 50 അപേക്ഷകൾക്ക് പരിഹാരം. മത്സ്യഫെഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ജില്ലയിൽ ആദ്യഘട്ടത്തിലാണ് 50 അപേക്ഷകൾ തീർപ്പാക്കിയത്. ജില്ലയിൽ ഇന്റഗ്രേറ്റഡ് ഫിഷറി ഡെവലപ്മെന്റ് പ്രൊജക്ട്സ് (ഐ.എഫ്.ഡി.പി) പദ്ധതി വഴി 44 അപേക്ഷകളും ടേം ലോൺ പദ്ധതി വഴി ആറ് അപേക്ഷകളുമാണ് തീർപ്പാക്കിയത്. 26,36,248 ലക്ഷം രൂപയാണ് വിവിധയിനങ്ങളിൽ ഇളവ് ചെയ്തത്.

2020 മാർച്ച് 31 ന് കാലാവധി അവസാനിച്ച വായ്പകളിൽ കുടിശികയുള്ള മത്സ്യത്തൊഴിലാളികൾ, ബന്ധപ്പെട്ട പ്രാഥമിക സംഘം, മത്സ്യഫെഡ് ക്ലസ്റ്റർ പ്രോജക്ട് ഓഫിസുകൾ മുഖേന എത്രയും പെട്ടെന്ന് അപേക്ഷ നൽകി അവസരം പ്രയോജനപ്പെടുണമെന്ന് മത്സ്യഫെഡ് ചെയർമാൻ അറിയിച്ചു.

മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാനാണ് മത്സ്യത്തൊഴിലാളികൾ പ്രധാനാമായും വായ്പ ഉപയോഗപ്പെടുത്തിയത്. മത്സ്യതൊഴിലാളി ക്ഷേമ വികസന സഹകരണ സംഘങ്ങൾ വഴിയാണ് മത്സ്യതൊഴിലാളികൾ പ്രധാനമായും വായ്പയെടുത്തത്. കടലിൽ മത്സ്യലഭ്യത കുറഞ്ഞതുമൂലവും മറ്റ് കാരണങ്ങളാലും വായ്പ മുടങ്ങിയവർക്ക് ആശ്വാസമാകുന്നതാണ് അദാലത്ത്. പലിശ, പിഴപലിശ ഇനത്തിൽ കുടിശ്ശികയായ തുകയും തീർപ്പാക്കി. ഇതിനായി സർക്കാർ 10 കോടിരൂപ അനുവദിച്ചിരുന്നു.

പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശ് ചെറുവാട്ട്, ചെയർമാൻ ടി. മനോഹരൻ, ഡയറക്ടർ ബോർഡ് അംഗം സി.പി. രാംദാസ്, കണ്ണൂർ ഫിഷറീസ് അസി. രജിസ്ട്രാർ സി.പി. ഭാസ്കരൻ, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം പി.എ. രഘുനാഥൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!