ഒരു സഹകരണ സെല്‍ഫിക്ക് പുരസ്‌കാരം

moonamvazhi

കോഴിക്കോട്ടെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനും എ.സി.വി ന്യൂസ് പ്രൊഡ്യൂസറുമായായിരുന്ന ശ്രീമനോജിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ ചടങ്ങില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചിത്രത്തിനുളള പുരസ്‌കാരം ‘ഒരു സഹകരണ സെല്‍ഫിക്കു’ ലഭിച്ചു. കോഴിക്കോട് കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്കാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചത്.

പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും എ.ഡി ജി.പിയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമായ എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിനിധികളായ പി. പീതാംബരന്‍, അജയകുമാര്‍ എ.എം, പ്രജി സി.പി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
മാധ്യമ പുരസ്‌കാരം മനോരമ ന്യൂസ് അസിസ്റ്റന്റ് എഡിറ്റര്‍.എ. അയ്യപ്പദാസിനാണ്.

മനോജ് അനുസ്മരണ സമിതി ചെയര്‍മാന്‍ പി. അനില്‍ അധ്യക്ഷത വഹിച്ചു. നടന്‍ വിനോദ് കോവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സേവ്ഗ്രീന്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് എം.പി.രജുല്‍ കുമാര്‍, കെ.ജി. സുരേഷ്, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി.ശേഖര്‍, പ്രസ് ക്ലബ് പ്രസിഡണ്ട് എം.ഫിറോസ് ഖാന്‍, കെ.പി.രമേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.