എ.പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പുരസ്‌കാരം യു.എല്‍.സി.സി ചെയര്‍മാന്‍ പാലേരി രമേശന്

Deepthi Vipin lal

പ്രഥമ എ.പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്. പ്രമുഖ സഹകാരിയും അധ്യാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കെ.പി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഏഷ്യയിലെത്തന്നെ വലിയ സഹകരണ സ്ഥാപനമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ മാറ്റി തീര്‍ക്കുകയും ഐടി പാര്‍ക്കുകളും സര്‍ഗ്ഗാലയ പോലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന് സഹകരണ രംഗത്തെ ജൈവ വൈവിധ്യവല്‍ക്കരണത്തിന്റെ അനന്തസാധ്യതകളെ സമൂഹത്തിന് ഗുണകരമാകുന്ന വിധത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പാലേരി രമേശന്‍ നടത്തിക്കൊണ്ടിരിക്കുന്നത് – അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!