എറണാകുളം വടക്കേക്കര സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപ നൽകി.

adminmoonam

എറണാകുളം പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ന്റെ ഈ വർഷത്തെ വാർഷിക പൊതുയോഗം 2019 ആഗസ്റ്റ് 10 ശനിയാഴ്ച്ച ബാങ്ക് ആ ഡിറ്റോറിയത്തിൽ വച്ച് നടന്നു.ബാങ്ക് പ്രസിഡന്റ് എ.ബി.മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗങ്ങൾ ,സെക്രട്ടറി  കെ.എസ്.ജെയ്സി ,ബാങ്ക് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

ബാങ്കിലെ മികച്ച ക്ഷീരകർഷകനെയും, കർഷകനെയും യോഗത്തിൽ ആദരിച്ചു.ചടങ്ങിൽ മെമ്പർ മാർക്കുള്ള 2018 – 19 സാമ്പത്തിക വർഷത്തെ 25% ഡിവിഡന്റ് പ്രഖ്യാപിച്ചു.ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്ന 15 ലക്ഷം രൂപയുടെ ചെക്ക് സബ്ബ്.കളക്ടർ സ്നേഹൽകുമാർ സിംഗ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!