എം.വി.ആര്‍ ഫാര്‍മ കെയറിന്റെ കുന്നംകുളം ശാഖ തുടങ്ങി
കാന്‍സര്‍ ചികിത്സക്കുള്‍പ്പടെയുള്ള മരുന്നുകള്‍ ന്യായമായ ശരിവിലയില്‍ രോഗികളിലേക്ക് എത്തിക്കുന്ന എം.വി.ആര്‍ ഫാര്‍മ കെയറിന്റെ കുന്നംകുളം ശാഖ പ്രവര്‍ത്തനമാരംഭിച്ചു. എ.സി. മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ആദ്യ വില്‍പന നിര്‍വ്വഹിച്ചു. അവന്യൂസ് മാനേജിങ് ഡയറക്ടര്‍ എ.എ. ഹസ്സന്‍ വില്‍പന ഏറ്റുവാങ്ങി. മാസ് കെയര്‍ സ്‌കീമിന്റെ ആദ്യ അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന സെക്രട്ടറി ഫാ: ജോസഫ് ചെറുവത്തൂര്‍ നിര്‍വ്വഹിച്ചു. ജോസഫ് ചാലിശ്ശേരി, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ബിജു. സി. ബേബി, ഷാജന്‍ മാസ്റ്റര്‍, എം.കെ. ജയ്‌സിങ്ങ്, സി.എഫ്. ബെന്നി, ശിവരാമന്‍ ഏറത്ത്, സോമന്‍ ചെറുകുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.