ഉത്തരാഖണ്ഡ് സഹകരണ യൂണിയന്‍ ഗംഗാജലം മണ്‍പാത്രത്തിലാക്കി വില്‍ക്കുന്നു

Deepthi Vipin lal

മണ്‍പാത്രത്തിലാക്കി അടച്ച ഗംഗാജലം വില്‍പ്പനയ്ക്ക്. ഉത്തരാഖണ്ഡ് പ്രാദേശിക് കോ – ഓപ്പറേറ്റീവ് യൂണിയനാണ് ഗംഗാജലം വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

രണ്ടു ലക്ഷം മണ്‍പാത്രങ്ങളിലാക്കി ഗംഗാജലം ആരാധനാ കേന്ദ്രങ്ങളിലേക്കു അയക്കും. ഒരു പാത്രം ഗംഗാജലത്തിനു 150 രൂപയായിരിക്കും വില. ഭക്തര്‍ക്കു ശുദ്ധമായ ഗംഗാജലം എത്തിക്കുക എന്നതാണിതിന്റെ ലക്ഷ്യമെന്നു കോ – ഓപ്പറേറ്റീവ് യൂണിയന്റെ പുതിയ പ്രസിഡന്റ് രാം മല്‍ഹോത്ര അറിയിച്ചു. അടുത്ത് ഡെറാഡൂണ്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര സഹകരണ മന്ത്രി അമിത്ഷായായിരിക്കും ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.

Leave a Reply

Your email address will not be published.