ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ സഹകരണ വകുപ്പിലെ മുഴുവൻ ജീവനക്കാർക്കും സാനിറ്റയ്സറും മാസ്കും നൽകുന്നു.

adminmoonam

കേരള കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടെഴ്‌സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സഹകരണ വകുപ്പിലെ മുഴുവൻ ജീവനക്കാർക്കും സാനിറ്റയ്സറും മാസ്കും നൽകുന്നു. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ ജോയിന്റ് രജിസ്ട്രാർ ദിനേശ് ബാബുവിനു നൽകിക്കൊണ്ട് സംഘടന സംസ്ഥാന പ്രസിഡണ്ട് സുനിൽ കുമാർ നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഗണേഷ് കുമാർ, ജില്ലാസെക്രട്ടറി ജയേഷ് കെ. വി, ജില്ലാ കമ്മിറ്റി അംഗം അജിത് കുമാർ എന്നിവർ പങ്കെടുത്തു. സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സഹകരണ ഓഫീസുകളിൽ ഈ ദിവസങ്ങളിൽ സഹകരണ വകുപ്പ് ജീവനക്കാർക്ക് കോവിഡ് പ്രതിരോധത്തിനായി മാസ്‌കും സാനിറ്റൈസറും നൽകും.

Leave a Reply

Your email address will not be published.