ഇരിങ്ങത്ത് വനിതാ സംഘം ഉല്‍ഘാടനം ചെയ്തു
സഹകരണ സ്ഥാപനങ്ങള്‍ സമസ്ത മേഖലകളിലും ഇടപെടുന്ന സഹായഹസ്തങ്ങളായി മാറിയിട്ടുണ്ടെന്ന് തൊഴില്‍-എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു. പ്രളയവും കോവിഡ് വ്യാപനവും ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികളിലൂടെ നമ്മുടെ നാട് കടന്നു പോയപ്പോള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വലിയ സേവന പ്രവര്‍ത്തങ്ങളാണ് നടത്തിവന്നത് എന്നും അദ്ധേഹം പറഞ്ഞു.
മേപ്പയ്യൂര്‍, തുറയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ പ്രവര്‍ത്തന പരിധിയായി പുതുതായി ആരംഭിച്ച ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സംഘം പ്രസിഡന്റ് ശ്യാമ ഓടയില്‍ അദ്ധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ജിജില എം.സി.പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.നിത്യ നിധി നിക്ഷേപം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദനും ജി.ഡി.എസ് തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷും സ്ഥിര നിക്ഷേ സര്‍ട്ടിഫിക്കറ്റ് വിതരണം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജനും വായ്പാ വിതരണം മുന്‍ ജില്ലാ ബേങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രനും ഫോട്ടോ അനാഛാദനം തുറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിലും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം എന്‍.കെ.വത്സനും ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം കമ്മിറ്റി ചെയര്മാന് മധുമാവുള്ളാട്ടില് സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് അനിത ചാമക്കാലയില്‍ നന്ദിയും പറഞ്ഞു.