ഇടനാട് ബാങ്ക് മൂന്ന് ലക്ഷം രൂപ നല്കി
ഇടനാട് സര്‍വീസ് സഹകരണ ബാങ്ക് വാക്സിന് ചലഞ്ചിലേക്ക് മൂന്ന് ലക്ഷം രൂപ നല്കി. ബാങ്ക് പ്രസിഡന്റ് ജയകുമാര്‍ പി. എസ്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് മീനച്ചില്‍ സഹകരണ സംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) ഡാര്‍ലിംഗ് ചെറിയാന് ജോസഫിന് കൈമാറി. വൈസ്. പ്രസിഡന്റ് ഭാസ്കരന് എം. കെ. , ബാങ്ക് സെക്രട്ടറി രമേശ്കുമാര്‍ പി. എസ്., ബോര്‍ഡ് മെമ്പര്‍ സുനില്‍ എന്‍. എന്നിവര്‍ പങ്കെടുത്തു.