ഇടനാട് ബാങ്ക് പഠനോപകാരണങ്ങള്‍ വിതരണം ചെയ്തു
ഇടനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് പഠനോപകാരണങ്ങള്‍ വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ എം. കെ. പൈങ്ങളം സെന്റ്. ആന്റണിസ് യു.പി. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ഷാജി പൂന്തുറക്ക് നോട്ട് ബുക്കുകള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മൂവായിരം നോട്ടുബുക്കുകളും ബാങ്ക് ജീവനക്കാരുടെ സഹകരണത്തോടെ വാങ്ങി നല്‍കുന്ന മൊബൈല്‍ ഫോണുകളും മറ്റു പഠനോപകരണങ്ങളുമാണ് വിതരണം ചെയ്തത്. 1.25 ലക്ഷം രൂപ വകയിരുത്തി 365 വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് സഹായമെത്തിക്കാന്‍ സാധിച്ചുവെന്ന് ബാങ്ക് പ്രസിഡന്റ് ജയകുമാര്‍ പി.എസ്. പറഞ്ഞു.
ബാങ്ക് സെക്രട്ടറി രമേശ്കുമാര്‍ പി. എസ., വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ എം. കെ., ബോര്‍ഡ് അംഗങ്ങളായ സുനില്‍ എന്‍, സൈമണ്‍ എം. ജെ. , ശ്യാമളകുമാരി ടി. കെ. , മോഹനന്‍ ടി. കെ., രതീഷ് തങ്കപ്പന്‍ എന്നിവര്‍ പഠനോപകരണ വിതരണത്തിന് നേതൃത്വം നല്‍കി.