ആവിലോറ സഹകരണ ബാങ്കിന്റെ കപ്പ കൃഷി വിളവെടുത്തു
സഹകരണ വകുപ്പിന്റെ സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആവിലോറ സര്‍വിസ് സഹകരണ ബാങ്ക് ആരംഭിച്ച കപ്പ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് സെക്രട്ടറി അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബാങ്ക് ജീവനക്കാരായ അബ്ദുല്‍ ബാരി, ജവാഹര്‍, സൗമിനി, റുഖിയ എന്നിവര്‍ പങ്കെടുത്തു.