ആരോഗ്യരംഗത്തെ ചൂഷണം തടയാൻ സഹകരണമേഖലയ്ക്ക് സാധിച്ചുവെന്ന് മന്ത്രി.

[email protected]

ചില സ്വകാര്യ ആശുപത്രികൾ നടത്തുന്ന വലിയ തരത്തിലുള്ള ചൂഷണം തടയാൻ സഹകരണ ആശുപത്രികൾക്ക് സാധിക്കുന്നുണ്ടെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൃശൂർ ജില്ലാ സഹകരണ ആശുപത്രിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ചികിത്സാരംഗത്തു പാലിക്കേണ്ട നൈതികത യ്ക്ക് വിരുദ്ധമായാണ് ചില സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നത്. ഈ പ്രവണതകൾ മാറ്റിയെടുക്കാൻ സഹകരണ ആശുപത്രികൾക്ക് കഴിയും. ആരോഗ്യരംഗത്ത് അടിസ്ഥാനസൗകര്യങ്ങളും ചികിത്സകളും ഈ സർക്കാർ വിപുലീകരിച്ചതായും മന്ത്രി അവകാശപ്പെട്ടു. ആശുപത്രി പ്രസിഡണ്ട് ടി കെ പൊറിഞ്ചു അധ്യക്ഷതവഹിച്ചു.

Leave a Reply

Your email address will not be published.