ആന്‍സി ജോസഫിനെ തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ആദരിച്ചു

moonamvazhi

ദേശീയ നേതാക്കളായ അടല്‍ ബിഹാരി വാജ്‌പേയ്, മദന്‍ മോഹന്‍ മാളവ്യ എന്നിവരെ ആദരിക്കുന്ന ചടങ്ങില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം കിട്ടിയ തൊടുപുഴ സ്വദേശിനി ആന്‍സി ജോസഫിനെ തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് ആദരിച്ചു. തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരന്‍ ജോസഫ് വര്‍ക്കിയുടെ മകളാണ് ആന്‍സി ജോസഫ്. ബാങ്കിന്റെ ഉപഹാരം പ്രസിഡന്റ് റോയി.കെ.പൗലോസ് നല്‍കി.

ഭരണ സമിതി അംഗങ്ങളായ പി.എന്‍.സീതി, എന്‍.ഐ.ബെന്നി, കെ.എം.സലിം, ആര്‍.ജയന്‍, ഇന്ദു സുധാകരന്‍, ഷേര്‍ളി അഗസ്റ്റ്യന്‍, ടെസ്സി ജോണി, ബാങ്ക് സെക്രട്ടറി ഹണിമോള്‍ എം, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്. അതില്‍ കേരളത്തെ പ്രതിനിധാനം ചെയ്താണ് ആന്‍സി പങ്കെടുത്തത്. കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ മദന്‍ മോഹന്‍ മാളവ്യയെ കുറിച്ചാണ് ആന്‍സി പ്രസംഗിച്ചത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആന്‍സി.

Leave a Reply

Your email address will not be published.