ആദായനികുതി വിഷയത്തിൽ ഏപ്രിൽ ആറുവരെ സ്വാഭാവിക സ്റ്റേ അനുവദിച്ച കേരള, അലഹബാദ് ഹൈക്കോടതി കളുടെ ഉത്തരവുകൾക്ക് സുപ്രീംകോടതി സ്റ്റേ.
ചരക്ക് സേവന നികുതി, ആദായ നികുതി തുടങ്ങിയ വരുമാന കുടിശ്ശിക ഏപ്രിൽ ആറുവരെ ഈടാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കിയ കേരള ഹൈക്കോടതിയുടെയും അലഹബാദ് ഹൈക്കോടതിയുടെയും ഉത്തരവുകൾ സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തു. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഹൈകോടതിക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.കോവിഡ്19ന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതികൾ സ്വാഭാവിക സ്റ്റേ അനുവദിച്ചത്. ഹൈക്കോടതി ഉത്തരവുകൾ ക്കെതിരെ കേന്ദ്രസർക്കാർ ഇന്ന് സമർപ്പിച്ച ഹർജിയിൽ
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, വിനീത് ശരൺ, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾകു കഴിയില്ലെന്ന് ബെഞ്ചിനു മുമ്പിലുള്ള ഹർജികൾ പരാമർശിച്ചു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. പ്രത്യേകിച്ചും മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഉത്തരവുകൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മേത്ത പറഞ്ഞു. നികുതി അടക്കാനും റിട്ടേൺ സമർപ്പിക്കാനും സ്വമേധയാ പങ്കെടുക്കുന്നവർ പോലും അങ്ങനെ ചെയ്യുന്നത് ഒഴിവാക്കുമെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ നികുതിദായകരുടെ ബുദ്ധിമുട്ടിക്കില്ല എന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കോവിഡ് 19 സംബന്ധിച്ച വ്യക്തമായ ബോധം സർക്കാരിനു ഉണ്ടെന്നും നിലവിലെ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെ പ്രശ്നം പരിഹരിക്കാനുള്ള സംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരുമെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. അലഹബാദ് ഹൈക്കോടതി ബുധനാഴ്ചയാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. ഇന്നലെ കേരള ഹൈകോടതി ജസ്റ്റിസ് അമിത് റാവലും സമാനമായ നിർദ്ദേശം നൽകി. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ആദായനികുതി വിഷയത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ഇന്ന് വിധിച്ച സാഹചര്യത്തിൽ 194N മായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേ സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്.