ആഡംബര സൗകര്യങ്ങളോടെ സാധാരണയിലും കുറഞ്ഞ നിരക്കിൽ ടെറസ്സ് അതിഥികളെ വരവേൽക്കാൻ ഒരുങ്ങി

[email protected]

തിരുവനന്തപുരം തമ്പാനൂർ എസ്. എസ്. കോവിൽ റോഡിൽ 33 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായി 22,000 ചതുരശ്ര അടിയിലാണ് ത്രീസ്റ്റാർ സൗകര്യങ്ങളോടെ ഹോട്ടൽ പണിതിരിക്കുന്നത്. കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് സഹകരണ സംഘത്തിന്റെ(ലാഡർ ) ഉടമസ്ഥതയിലുള്ള സഹകരണ മേഖലയിലെ ആദ്യ ത്രീസ്റ്റാർ ഹോട്ടൽ ആണ് ദ് ടെറസ്സ് .
കേന്ദ്രീകൃത ശീതീകരണ സംവിധാനത്തോടെയുള്ള ഹോട്ടലിൽ മുഴുവൻ സമയവും വൈഫൈ സൗകര്യം ഉണ്ടാകും. റസ്റ്റോറന്റ്നു പുറമേ റൂഫ് ഗാർഡനിൽ 6000 ചതുരശ്ര അടി വിസ്തീർണത്തിൽ റസ്റ്റോറന്റും ഉണ്ട്. റിസപ്ഷൻ, സന്ദർശക ലോബി, ബാക്ക് ഓഫീസ് ,അംഗപരിമിതർകു മാത്രമായി 4 ശുചിമുറികൾ അടുക്കള എന്നിവയാണ് താഴത്തെ നിലയിൽ. ഒന്നാം നിലയിൽ അതിഥികൾക്ക് താമസിക്കാനായി ഒമ്പതും രണ്ടാമത്തെ നിലയിൽ പതിമൂന്നും മുറികളുണ്ട്. മൂന്നു മുറികൾ അത്യാഡംബര തരത്തിലുള്ളതാണ്. അംഗപരിമിതർക്ക് പ്രത്യേകം സജ്ജീകരിച്ച ഒരു മുറിയും ഉണ്ട്.

ഒന്നാംനിലയിൽ 150 പേർക്ക് ഇരിക്കാവുന്ന ഹാളും റൂഫ് ഗാർഡനിൽ 200 പേർക്ക് ഒരുമിച്ചിരുന്നു കഴിക്കാനുള്ള സൗകര്യവും ഉണ്ട്. ആഡംബര സൗകര്യങ്ങൾ ഉണ്ടെങ്കിലും സാധാരണയിൽ കുറഞ്ഞ നിരക്കാണ് ഈടാക്കുക. സഹകരണ സ്ഥാപനം ആയതിനാൽ സഹകാരികൾക്ക് പ്രത്യേകം ഇളവും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News