അർഹരായ വിദ്യാർഥികൾക്ക് നോട്ട്ബുക്ക് വിതരണം ചെയ്തു.

adminmoonam

കോട്ടയം എയ്ഡഡ് പ്രൈമറി അധ്യാപക സഹകരണ സംഘത്തിന്റെ പരിധിയിൽ വരുന്ന എയ്ഡഡ് സ്കൂളുകളിലെ അർഹരായ വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയം എം.ടി സെമിനാരി സ്കൂൾ ഹെഡ്മാസ്റ്റർ മോൻസി ജോർജിനു പുസ്തകങ്ങൾ കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

സംഘം പ്രസിഡണ്ട് എബിസൺ കെ എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ജയപ്രകാശ് കെ നായർ, ജോൺസൺ സി ജോസഫ്, തോമസ് മാത്യു, സ്റ്റീഫൻ ജോർജ്, ബീന എ കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.