അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള സഹകരണ വകുപ്പിന്റെ സ്റ്റാളിനു പുരസ്‌കാരം

moonamvazhi

ഡല്‍ഹിയില്‍ പ്രഗതി മൈതാനിയില്‍ നടന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള സമാപിച്ചു. മേളയില്‍ കേരളത്തിലെ സഹകരണ സംഘങ്ങളുടെ പങ്കാളിത്തം മികച്ചതായിരുന്നു. കേരളത്തില്‍ നിന്ന് സഹകരണ വകുപ്പിനെ പ്രതിനിധീകരിച്ചുളള 13 സംഘങ്ങളുടെ 45 ഉല്‍പ്പന്നങ്ങളും 14 ദിവസം കൊണ്ട് വിറ്റു തീര്‍ന്നു.

കേരള പവലയിനില്‍ മികച്ച ആശയം പ്രദര്‍ശിപ്പിച്ച തീം സ്റ്റാളിനുളള പുരസ്‌കാരം സഹകരണ വകുപ്പിനു ലഭിച്ചു. സഹകരണ വകുപ്പിന് രണ്ട് കൊമേഷ്യല്‍ സ്റ്റാളുകളും ഒരു തീം സ്റ്റാളുമാണ് മേളയില്‍ ഉണ്ടായിരുന്നത്. ഇതില്‍ കൊമേഷ്യല്‍ സ്റ്റാളുകളുകളുടെ ചുമതല മുൻ വർഷത്തെ പോലെ തന്നെ എന്‍.എം.ഡി.സിയെയാണ് ഏല്‍പ്പിച്ചിരുന്നത്.

എന്‍.എം.ഡി.സി, അഞ്ചരകണ്ടി ഫാർമേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി,വാരപ്പെട്ടി സര്‍വീസ് സഹകരണ ബാങ്ക്, കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്,  മറയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്,  പനഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക്,  ഏറാമല സര്‍വീസ് സഹകരണ ബാങ്ക്, പളളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്,  ഉറങ്ങാട്ടിരി സര്‍വീസ് സഹകരണ ബാങ്ക്,  തങ്കമണി സര്‍വീസ് സഹകരണ ബാങ്ക്, നെല്ലിമൂട് വനിത സര്‍വീസ് സഹകരണ ബാങ്ക്,  കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നീ സംഘങ്ങളുടെ ഉത്പന്നങ്ങളാണ് സംഭരിച്ച് മേളയിൽ വിപണനം നടത്തിയത് മികച്ചരീതിയിലുള്ള സ്വീകാര്യതയാണ് എല്ലാ ഉത്പന്നങ്ങൾക്കും ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News