അത്തോളി സഹകരണ ബാങ്ക് 2 ഓണച്ചന്തകൾ തുടങ്ങി.
കോഴിക്കോട് അത്തോളി സർവീസ് സഹകരണ ബാങ്കിലെ 2 ഓണ ചന്തകളിലും വൻതിരക്ക്. കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണച്ചന്തകൾ അത്തോളിയിലും കൂമുള്ളിയിലുമാണ് ആരംഭിച്ചിരിക്കുന്നത്. സബ്സിഡിയുള്ള സാധനങ്ങൾക്ക് പുറമേ മറ്റു സാധനങ്ങളും വൻ വിലക്കുറവിൽ ആണ് ചന്തയിൽ നൽകുന്നത്. അത്തോളിയിലെ ചന്ത കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കൂമുള്ളിയിൽ ബാങ്ക് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് വേലായുധൻ, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി ടി.പി. ശ്രീജേഷ്, ജീവനക്കാർ, സഹകാരികൾ,നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.