അത്തോളി ചീക്കിലോട് സഹകരണ ബാങ്ക് പ്രതിഭാസംഗമം കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി.

adminmoonam

കോഴിക്കോട് ചീക്കിലോട് സർവീസ് സഹകരണ ബാങ്കിന്റെ പ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് ക്ലാസ്സും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി. ബാലൻ അധ്യക്ഷത വഹിച്ചു.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ശോഭന ഉപഹാര സമർപ്പണം നടത്തി. കോഴിക്കോട് ജില്ലാ വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ പി.രാജീവൻ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. ജനപ്രതിനിധികളായ സി. കെ.രാജൻ മാസ്റ്റർ, വിമല തോറോത്ത്‌, എം.പി. മണി, നിളാമുദ്ധീൻ, ടി. കെ. സുധാകരൻ എന്നിവരും ചീക്കിലോട് എ. യു. പി. സ്കൂൾ ഹെഡ്മാസ്റ്റർ ടി. ജയകൃഷ്ണൻ മാസ്റ്ററും സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ഇ. എം. ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഒ.പി.രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.