അഞ്ചുവർഷം മുമ്പ് പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷതൈനെ തൃശ്ശൂരിൽ പൊന്നാട ചാർത്തി

[email protected]

തൃശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം അഞ്ചു വർഷം മുൻപ് 2014 പരിസ്ഥിതി ദിനത്തിൽ നട്ട മരത്തെ പരിസ്ഥിതി ദിനത്തിൽ പൊന്നാട ചാർത്തി . 2014 പരിസ്ഥിതി ദിനത്തിൽ അയ്യന്തോൾ സിവിൽ സ്റ്റേഷൻ പാർക്കിനു മുൻവശത്ത് അനത്തെ എം.എൽ.എ തേറമ്പിൽ നട്ട വൃക്ഷത്തെയാണ് പരിസ്ഥിതി ദിനത്തിൽ സംഘം ഡയറക്ടർമാരുടെയും ജീവനക്കാരുടെയും സാനിധ്യത്തിൽ ആദരിച്ചത്. തൈവക്കുക മാത്രമല്ല സംരക്ഷിക്കുന്നതിന്റ പ്രധാന്യം കൂടി വ്യക്തമാക്കുന്നതാണ് ഈ ആദരവ് എന്ന് തേറമ്പിൽ പറഞ്ഞു. സംഘം പ്രസിഡണ്ടും കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.രാമനാഥൻ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊലികൊടുത്തു, ഷാജു ചേലാട്ട്, എം.എസ്.കൃഷ്ണദാസ്, കെ.സുരേഷ്, സി.ബിനോജ്, അമ്പിളി രഞ്ജിത്ത്, ആലാട്ട് രാമചന്ദ്രൻ, കെ.മണികണ്ംൻ, നിതീഷ്.ടി.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published.