അഗ്രി സ്റ്റാര്‍ട്ടപ്പ് –   കര്‍ഷക സമ്മേളനം 17 നും 18 നും

moonamvazhi

കേന്ദ്ര കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രാലയം അഗ്രി സ്റ്റാര്‍ട്ടപ്പ് സംരംഭക – കിസാന്‍ സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17 നും 18 നും ന്യൂഡല്‍ഹി പുസയിലെ ഐ.എ.ആര്‍.ഐ. ( ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ) മേള ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുന്നത്. 17 നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

‘ പി.എം. കിസാന്‍ സമ്മാന്‍ സമ്മേളന്‍-2022 ‘ എന്നാണു ദ്വിദിന സമ്മേളനത്തിന്റെ പേര്. പി.എം. കിസാന്‍ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള പന്ത്രണ്ടാമത്തെ ഗഡുവായ 16,000 കോടി രൂപ പ്രധാനമന്ത്രി ഈ സമ്മേളനത്തില്‍ റിലീസ് ചെയ്യും. 600 പി.എം. കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഭാരത് യൂറിയ ബാഗുകളും പുറത്തിറക്കും.

കര്‍ഷകരെയും കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെയും ഒരേ വേദിയില്‍ കൊണ്ടുവരുന്ന സമ്മേളനം ഒരു കോടിയിലധികം കര്‍ഷകര്‍ വീക്ഷിക്കുമെന്നു കേന്ദ്ര കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ( PACS ) വഴി കര്‍ഷകര്‍ക്കു സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കാളികളാകാം. കൂടുതല്‍ പേര്‍ക്കു പരിപാടിയില്‍ പങ്കാളികളാകാന്‍ വെബ്കാസ്റ്റ് ലിങ്ക് ഷെയര്‍ ചെയ്യണമെന്നു കേന്ദ്ര സഹകരണ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി അഭ്യര്‍ഥിച്ചു. വെബ്കാസ്റ്റ് ലിങ്ക്:  https://pmindiawebcast.nic.in

Leave a Reply

Your email address will not be published.