അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്: ശില്പശാല നടത്തി
അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെയും കേരള ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ ശില്പശാല സംഘടിപ്പിച്ചു. കേരള ബാങ്ക് റീജിയനല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ICM ഡയറക്ടര്‍ എം വി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് ആശംസാ പ്രസംഗം നടത്തി. കണ്ണൂര്‍ ICM ലെ ഫാക്കല്‍റ്റിമാരായ വി.എന്‍. ബാബു, ഐ. അഭിലാഷ്, സ്റ്റേറ്റ് പി.എം.യു ഫാക്കല്‍റ്റി സൗമിത്രി മനോജ്, എഐഎഫ് ജില്ലാ കോഡിനേറ്റര്‍മാരായ സ്റ്റെഫിന്, ആയിഷ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ നസീമ എന്നിവര്‍ വിഷയാവതരണം നടത്തി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ് ടി. സുധീഷ് നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലയിലെ 40 സഹകരണ സംഘങ്ങളില്‍ നിന്നായി 75 ഓളം പ്രതിനിധികള്‍ പങ്കെടുത്ത ശില്‍പ്പശാലയില്‍ വിവിധ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.