സഹകരണ സ്ഥാപനങ്ങൾ ജനങ്ങളോട് പ്രതിബദ്ധത പുലർത്തണമെന്ന് പ്രമുഖ സഹകാരി സി.എൻ. വിജയകൃഷ്ണൻ

[email protected]

സഹകരണ സ്ഥാപനങ്ങൾ ജനങ്ങളോട് എപ്പോഴും പ്രതിബദ്ധത പുലർത്തിക്കൊണ്ടിരിക്കണമെന്നു പ്രമുഖ സഹകാരിയും എം.വി. ആർ ക്യാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ഓർമ്മിപ്പിച്ചു. കോഴിക്കോട് മുക്കം സർവീസ് സഹകരണ ബാങ്ക് പ്ലസ് ടു വിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള വിശ്വാസമാണ് സഹകരണ മേഖലയുടെ വളർച്ചയ്ക്ക് അടിസ്ഥാനം. കാലഘട്ടത്തിനനുസരിച്ച് സഹകരണ മേഖല ഏറെ മുന്നേറാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് പി.ടി.ബാലൻ അധ്യക്ഷത വഹിച്ചു. പ്രവർത്തന പരിധിയിലെ 32 കുട്ടികളെയാണ് ആയിരം രൂപയുടെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചത്. ചടങ്ങിൽ റെയിൽവേയുടെ അവാർഡ് കരസ്ഥമാക്കിയ ഷെയർ ഹോൾഡർ ഷൈനേഷ് കുമാറിനെയും എം.ബി.ബി.എസ് നേടിയ അരുണിനെയും ആദരിച്ചു. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാർ, സഹകാരികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Latest News