സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഷീ ഫ്രണ്ട്‌ലി ഹോം സർവീസ് തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു.
ഒരു ഫോൺ കോൾ.. വീട്ടുജോലിക്ക് ആളെത്തും. ഷീ ഫ്രണ്ട്‌ലി ഹോം സർവീസ് തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം തുടങ്ങി. തൃശ്ശൂർ റീജിയണൽ അഗ്രികൾച്ചറൽ നോൺ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് സഹകരണ സംഘമാണ് പുത്തൻ ആശയവും നൂതന സേവനവും ജനങ്ങൾക്ക് നൽകുന്നത്. മുറ്റം തൂക്കാനും മുറി തുടയ്ക്കാനും വീട്,പരിസരം വൃത്തിയാക്കാനും കൃഷി ആവശ്യമായ ജോലികൾ, പറമ്പ് ജോലികൾ മുതൽ ഏത് ചെറിയ ജോലികൾക്കും സഹായം നൽകാൻ ഇരിഞ്ഞാലക്കുടയിലെ ഈ സംഘത്തിലേക്ക് വിളിച്ചാൽ മതി. തൃശ്ശൂർ ജില്ലയിൽ എവിടെയും ജോലിക് ആളെത്തും. വിശ്വസ്തരായ ജോലിക്കാരെ ലഭ്യമല്ലെന്ന വീട്ടമ്മമാരുടെ പരിഭവം ഷി ഫ്രണ്ട്‌ലി ഹോം സർവീസിന്റെ പ്രവർത്തനത്തിലൂടെ ഇല്ലാതാവും.
രണ്ട് മണിക്കൂറിന് രണ്ടുപേർക്ക് 400 രൂപയും കൂടുതൽ ഓരോ മണിക്കൂറിനും 100 രൂപ വച്ച് കൂടുതൽ നൽകിയും സേവനം ഉറപ്പാക്കാം. ദിവസേന വൃത്തിയാക്കണം എന്നുള്ളവർക്ക് പ്രത്യേക പാക്കേജും ലഭ്യമാണ്. ദൂരപരിധി അനുസരിച്ച് യാത്ര ചെലവ് കൂടി നൽകേണ്ടിവരും. സർവീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ മിനിമോൾ നിർവഹിച്ചു. സംഘം പ്രസിഡണ്ട് പി.കെ.ഭാസി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷീ സ്മാർട്ട് ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.