സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സഹകാരികള്‍ മുന്നോട്ട് വരണം: സംഷാദ് മരക്കാര്‍

moonamvazhi

സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സഹകാരികള്‍ മുന്നോട്ട് വരണമെന്നും സാധാരണക്കാരുടെ നിക്ഷേപ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ആഡിറ്റേഴ്‌സ് ആസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വയനാട് കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സഹകരണ സെമിനാറും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി കെ ജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജയേഷ് കെ.വി ഉപഹാര സമര്‍പ്പണം നടത്തി. സഹകരണ ധാര എഡിറ്റര്‍ ഷാജി യു.എം വിഷമവതരിപ്പിച്ച് സംസാരിച്ചു. പ്രസിഡന്റ് മാരായ ഗോകുല്‍ദാസ് കോട്ടയില്‍ , ബെന്നി അരി ബേര്‍മല, മത്തായി കെ.എല്‍.ഗീരീഷ് എ.ഇ, അബ്ദുള്ള ,സംഘടന ഭാരവാഹികളായ സിബു എസ് പി കുറുപ്പ് ജിലേഷ്, ഷിജു എന്‍.ഡി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ പ്രിയേഷ് സി.പി സ്വാഗതവും, പ്രോമിസണ്‍ പി.ജെ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News