സഹകരണ ജീവനക്കാര്‍ക്കായി ACSTI പരിശീലനം സംഘടിപ്പിക്കുന്നു

[mbzauthor]

സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ പരിശീലന കേന്ദ്രമായ അഗ്രികള്‍ച്ചറല്‍ കോപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ACSTI) നേതൃത്വത്തില്‍ സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം സംഘടിപ്പിക്കുന്നു.

സഹകരണ വായ്പാ സംഘങ്ങളിലെ സബ് സ്റ്റാഫ് ജീവനക്കാര്‍ക്കായുളള ചട്ടം 185(1) അനുസരിച്ചുള്ള പ്രമോഷന്‍ പരിപാടി ഏപ്രില്‍ 11 മുതല്‍ 13 വരെയും സൂപ്പര്‍വൈസറി സ്റ്റാഫുകള്‍ക്കായുള്ള ചട്ടം 185(1) അനുസരിച്ചുള്ള പ്രമോഷന്‍ പരിപാടി ഏപ്രില്‍ 25 മുതല്‍ 30 വരെയും തിരുവനന്തപുരം ഓഫീസില്‍ വെച്ചു നടത്തുന്നു.

സബ് സ്റ്റാഫിന് 2655 രൂപയും സൂപ്പര്‍വൈസറി സ്റ്റാഫുകള്‍ക്ക് 5310 രൂപയുമാണ് ഫീസ് നിരക്ക്. പരീക്ഷ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 984738331 – ശ്രീശാന്ത് (സബ് സ്റ്റാഫ്), 8848034532 – സുനിത (സൂപ്പര്‍വൈസറി സ്റ്റാഫ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!