സംരംഭങ്ങള്‍ക്കായി കേരള ബാങ്ക് വായ്പാ മേള നടത്തി
കേരള ബാങ്ക് തിരുവമ്പാടി ശാഖയുടെ നേതൃത്വത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സഹകരണത്തോടെ സംരംഭങ്ങള്‍ക്കായി വായ്പമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന മേള തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി മാളിയേക്കല്‍, സീനിയര്‍ ഇന്‍സ്പെക്ടര്‍ പ്രജി അമ്പാടി, ജി.പ്രീത, വ്യവസായ വകുപ്പ് പ്രമോട്ടര്‍ ഫ്രാന്‍സിസ് അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു. കേരള ബാങ്ക് ഏരിയ മാനേജര്‍ വി.കെ. അജിത് കുമാര്‍ സ്വാഗതവും ശാഖാ മാനേജര്‍ എം.വി.ഷീജ നന്ദിയും പറഞ്ഞു.