സംഘങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ ഭേദഗതിനിര്‍ദേശം
സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫീസുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ചട്ട ഭേദഗതിനിര്‍ദേശവുമായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംഘം രജിസ്‌ട്രേഷന്‍, നിയമാവലി രജിസ്‌ട്രേഷന്‍, പുതിയ ശാഖ തുടങ്ങാനുള്ള അനുമതിക്കായി നല്‍കുന്ന അപേക്ഷ എന്നിവയുടെയൊക്കെ ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണു ഭേദഗതിനിര്‍ദേശം.
പൊതുജനങ്ങളുടെ അറിവിലേക്കായി ഏപ്രില്‍ 13 നാണ് കരടു നിര്‍ദേശങ്ങള്‍ അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിജ്ഞാപനം വന്നു 15 ദിവസം കഴിഞ്ഞാല്‍ കരടു നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണനക്കെടുക്കും. അതിനിടയ്ക്കു ആര്‍ക്കെങ്കിലും പുതിയ നിര്‍ദേശങ്ങളോ എതിരഭിപ്രായമോ ഉണ്ടെങ്കില്‍ രേഖപ്പെടുത്താം. സെക്രട്ടറി ടു ഗവണ്‍മെന്റ്, കോ-ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലാണു നിര്‍ദേശങ്ങളും എതിരഭിപ്രായങ്ങളും അയയ്‌ക്കേണ്ടത്.
കരടു ഭേദഗതിയുടെ വിശദ വിവരങ്ങള്‍ താഴെയുള്ള വിജ്ഞാപനത്തില്‍ നിന്നറിയാം.
[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/04/eogfiledownload-2.pdf” title=”eogfiledownload (2)”]
ReplyReply allForward
|